Archives for October, 2020 - Page 33

പോള്‍ എം.പി. (എം.പി. പോള്‍)

മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമര്‍ശകനായിരുന്നു എം.പി. പോള്‍ (മേയ് 1, 1904-ജൂലൈ 12, 1952). പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മഹത്തായ പങ്കുവഹിച്ചു. എഴുത്തുകാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണം സംഘം രൂപീകരിക്കുന്നതിനു മുന്‍കയ്യെടുത്തു.…
Continue Reading

വിജയന്‍ എം.എന്‍. (എം.എന്‍. വിജയന്‍)

പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്നു എം.എന്‍. വിജയന്‍ (ജനനം: 1930 ജൂണ്‍ 8, മരണം: 2007 ഒക്ടോബര്‍ 3) 1930 ജൂണ്‍ 8നു കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് പതിയാശ്ശേരില്‍ നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മു അമ്മയുടെയും മകനായി ജനിച്ചു. പതിനെട്ടരയാളം എല്‍.പി. സ്‌കൂളിലും…
Continue Reading

കൈനിക്കര പത്മനാഭപിള്ള

മലയാള നാടകകൃത്തും രാഷ്ട്രീയ ചിന്തകനും ആയിരുന്നു കൈനിക്കര പത്മനാഭപിള്ള.1898ല്‍ ജനനം. കൈനിക്കര കുമാരപിള്ളയുടെ സഹോദരന്‍. നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഭരണാധികാരി, ചിന്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. 1976ല്‍ നിര്യാതനായി. നാടക നടനുമായിരുന്നു. രചിച്ചിട്ടുണ്ട്. പ്രധാന നാടകങ്ങള്‍ വേലുത്തമ്പി…
Continue Reading

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

പ്രശസ്തനായ പത്രപ്രവര്‍ത്തകനും ഉപന്യാസകാരനും ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍(1861 -1914). മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി എഴുതിയത് അദ്ദേഹമാണ്. കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തെ കേരള സാമൂഹ്യവ്യവസ്ഥയെ പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ബാരിസ്റ്റര്‍…
Continue Reading

(കേശവദേവ്.പി.) പി. കേശവദേവ്

കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവര്‍ത്തകനുമായിരുന്നു പി. കേശവദേവ്. (ജനനം 1904, മരണം 1983). 1904 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. സമൂഹത്തിലെ അനീതിക്കെതിരെ ശക്തമായി പ്രത്കരിച്ച എഴുത്തുകാരനാണ്. അധികാരി വര്‍ഗത്തെ എതിര്‍ക്കുന്ന ആശയങ്ങള്‍ക്ക്…
Continue Reading

ജയജയ കോമള കേരള ധരണി (ഗാനം)

കേരളത്തിന്റെ സാംസ്‌കാരികഗാനമാണ് ജയജയ കോമള കേരള ധരണി… എന്നു തുടങ്ങുന്ന ഗാനം. ബോധേശ്വരനാണ് ഗാനത്തിന്റെ രചയിതാവ്. 2014ലാണ് കേരളത്തിന്റെ സാംസ്‌കാരിക ഗാനമായി പ്രഖ്യാപിച്ചത്.1938ല്‍ ബോധേശ്വരന്‍ രചിച്ച കേരളഗാനം ഐക്യകേരള രൂപീകരണശേഷമുള്ള ആദ്യ നിയമസഭയില്‍ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുകളായിരുന്ന പറവൂര്‍ സഹോദരിമാരായ ശാരദാമണിയും…
Continue Reading

മോഹനന്‍ കെ.ആര്‍. (കെ.ആര്‍.മോഹനന്‍)

മലയാള ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ് കെ.ആര്‍. മോഹനന്‍. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ബിരുദധാരി. നിരവധി ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. 1975ല്‍ ആദ്യചിത്രം അശ്വത്ഥാമ സംവിധാനം ചെയ്തു. മാടമ്പ് കുഞ്ഞുകുട്ടന്റെ നോവലിന്റെ അടിസ്ഥാനപ്പെടുത്തി നിര്‍മ്മിച്ച ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള…
Continue Reading

കുഞ്ഞഹമ്മദ് കെ.ഇ.എന്‍. (കെ.ഇ.എന്‍. കുഞ്ഞഹമ്മദ്)

ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമാണ് കെ.ഇ.എന്‍ എന്ന് അറിയപ്പെടുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദ് എന്ന കരിമ്പനയ്ക്കല്‍ എടക്കാട് നരോത്ത് കുഞ്ഞുമുഹമ്മദ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗമായിരുന്നു. മുപ്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ…
Continue Reading

ഗോവി കെ.എം (കെ.എം.ഗോവി)

ഭാരതീയഭാഷകളില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട സമഗ്ര ഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കര്‍ത്താവാണ് കെ.എം. ഗോവി (17 ജൂണ്‍ 1930-3 ഡിസംബര്‍ 2013). തലശ്ശേരി സ്വദേശിയായ ഗോവി കല്‍ക്കത്ത നാഷനല്‍ ലൈബ്രറിയില്‍ ഉദ്യോഗസ്ഥനായിരുന്നു. മലയാളം അച്ചടിയെക്കുറിച്ചും ലൈബ്രറി സയന്‍സിനെക്കുറിച്ചും ഗവേഷണസ്വഭാവമുള്ള പഠനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ…
Continue Reading

നാരായണപിള്ള കെ.എസ്. (കെ.എസ്. നാരായണപിള്ള)

ഭാഷാദ്ധ്യാപകന്‍, കലാ സാഹിത്യ നിരൂപകന്‍, ഭാഷാപണ്ഠിതന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു കെ.എസ്.നാരായണപിള്ള. 1931ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം നാഗര്‍കോവിലിലായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നു മലയാള ഭാഷാസാഹിത്യങ്ങളില്‍ എം.എ.ബിരുദം നേടി. കോട്ടയം സി.എം.എസ് കോളേജിലും നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും…
Continue Reading