Archives for November, 2022
ചന്ദ്രശേഖര്‍.എ
ഇംഗ്ലീഷിലും പത്രപ്രവര്‍ത്തനത്തിലും ബിരുദാനന്തര ബിരുദം. 28 വര്‍ഷമായി മാധ്യമരംഗത്തും പ്രത്യേകിച്ച് സിനിമാ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയം ദക്ഷിണേന്ത്യ മേഖലാ ക്യാമ്പസില്‍ അസി.പ്രൊഫസര്‍. തിരുമല വട്ടവിള വി.പി.എസ് നഗറില്‍ പവിത്രത്തിലാണ് താമസം. കൃതികള്‍…
കെ.എ.ബീന
പത്രപ്രവര്‍ത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. കേരള കൗമുദി, കലാകൗമുദി വിമന്‍സ് മാഗസിന്‍, ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. 1991ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പ്രവേശിച്ചു. ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി (ഡി.എ.വി.പി), പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം,…
ലിപിന്‍രാജ് എം.പി
2012ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൊത്തം വിഷയങ്ങളും മലയാളത്തില്‍ എഴുതി 224-ാം റാങ്ക് നേടി. അതില്‍ത്തന്നെ ഉപന്യാസം പേപ്പറിന് ദേശീയതലത്തില്‍ ഉയര്‍ന്ന മാര്‍ക്കും ഒന്നാംസ്ഥാനവും. പ്ലസ് ടുവിന് മലയാളത്തില്‍ നൂറില്‍ നൂറുമാര്‍ക്ക് നേടി. മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ മാര്‍ ഇവാനിയോസ്…
ജോണി എം.എല്‍
ജനനം തിരുവനന്തപുരത്ത് 1969ല്‍. ഇംഗ്ലീഷ് സാഹിത്യം, കലാചരിത്രം, ക്യൂററ്റോറിയല്‍ പ്രാക്ടീസ് എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങള്‍. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പ്രദര്‍ശനങ്ങള്‍ ക്യൂറേറ്റ് ചെയ്തു. കലാചരിത്ര സംബന്ധിയായ പത്തോളം പുസ്തകങ്ങള്‍ രചിച്ചു. ഇരുപതു പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു. കൃതി ദൃശ്യസംസ്‌കാരം
എന്‍.പി.രാജേന്ദ്രന്‍
പ്രമുഖ മാധ്യമപ്രവര്‍ത്തകനാണ് എന്‍.പി.രാജേന്ദ്രന്‍. മാതൃഭൂമിയില്‍ നിന്ന് ഡെപ്യൂട്ടി എഡിറ്ററായി 2014ല്‍ വിരമിച്ചു. കേരള മീഡിയ അക്കാദമി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ 22 വര്‍ഷം തുടര്‍ച്ചയായി വിശേഷാല്‍പ്രതി എന്ന പംക്തി എഴുതി. പത്തു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൃതി മലയാള പത്രപംക്തി-എഴുത്തും…
ടി.കെ സജീവ് കുമാര്‍
കേരളകൗമുദിയില്‍ ന്യൂസ് എഡിറ്റര്‍. ഡിസൈനര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ സൊസൈറ്റി ഫോര്‍ ന്യൂസ് ഡിസൈന്റെ എഷ്യ-സൗത്ത് പസിഫിക് മേഖലാ ഡയറക്ടര്‍ (2011 മുതല്‍ 2017 വരെ), വാന്‍-ഇഫ്രയുടെ എഷ്യ മീഡിയ അവാര്‍ഡ് ഇന്‍ഫോഗ്രാഫിക്‌സ് ജൂറി അംഗം, ന്യൂസ്‌പേപ്പര്‍ഡിസൈന്‍ ഡോട്ട് ഇന്‍ സ്ഥാപകന്‍ എന്നീ…
ടി.വേണുഗോപാലന്‍
ജനനം 1930ല്‍ പൊന്നാനിക്കടുത്തുള്ള ഈശ്വരമംഗലത്ത്. തൃശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് ബി.എ ബിരുദമെടുത്തശേഷം 1952ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി. ഡെപ്യൂട്ടി എഡിറ്ററായിരിക്കെ 1988ല്‍ മാതൃഭൂമിയില്‍ നിന്നു പിരിഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞ് 'മാധ്യമ'ത്തിന്റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റായി. പിന്നെ മംഗളം പത്രത്തിന്റെ കോഴിക്കോട്ടെ റസിഡന്റ് എഡിറ്ററായി.…
ബെറ്റിമോള്‍ മാത്യു
ജനനം 1970ല്‍ ഇടുക്കി ജില്ലയിലെ ഗ്രാമമായ മുക്കുളത്ത് കുറ്റിക്കാട്ട്. മാതാപിതാക്കള്‍: മേരി, മാത്യു. മുക്കുളം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍, ജെ.ജെ.മര്‍ഫി മെമ്മോറിയല്‍ ഹൈസ്‌കൂള്‍, എന്തയാര്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജ്, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ കലാലയ…
അഞ്ചുലക്ഷം രൂപയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്
കോട്ടയം: മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റ് സേതു എന്ന സേതുമാധവന്‍ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഇതു പിന്നീട് സമ്മാനിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍…
കവിയും നോവലിസ്റ്റുമായ ടി.പി.രാജീവന്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി.രാജീവന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കോഴിക്കോട് പാലേരി സ്വദേശിയാണ്. ഭാര്യ: പി.ആര്‍.സാധന.…