കെ.എ.ബീന
പത്രപ്രവര്‍ത്തനത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. കേരള കൗമുദി, കലാകൗമുദി വിമന്‍സ് മാഗസിന്‍, ഗൃഹലക്ഷ്മി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. 1991ല്‍ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ പ്രവേശിച്ചു. ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിംഗ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി (ഡി.എ.വി.പി), പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം, ഗോഹട്ടി എന്നിവിടങ്ങളിലെ ഓഫീസുകളിലും ജോലി നോക്കി. ആകാശവാണിയിലും ദൂരദര്‍ശനിലും ന്യൂസ് എഡിറ്ററായിരുന്നു. ഇപ്പോള്‍ എറണാകുളം ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നു.
ആനുകാലികങ്ങളില്‍ പംക്തികളും കഥകളും ലേഖനങ്ങളും എഴുതുന്ന ബീന, സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ നടത്തിയ റഷ്യന്‍ പര്യടനത്തെപ്പറ്റി 1981ല്‍ പ്രസിദ്ധീകരിച്ച ‘ബീന കണ്ട റഷ്യ’യാണ് ആദ്യ പുസ്തകം.
കൃതികള്‍
ബീന കണ്ട റഷ്യ (യാത്രാവിവരണം) മൂന്നു പതിപ്പുകള്‍
ബ്രഹ്മപുത്രയിലെ വീട്
ചുവടുകള്‍
നദി തിന്നുന്ന ദ്വീപ്
ബഷീര്‍ എന്ന അനുഗ്രഹം
ബഷീറിന്റെ കത്തുകള്‍
ചരിത്രത്തെ ചിറകിലേറ്റിയവര്‍
റേഡിയോ കഥയും കലയും
കൗമാരം കടന്നുവരുന്നത്
ശീതനിദ്ര
അമ്മമാര്‍ അറിയാത്തത്
അമ്മക്കുട്ടിയുടെ ലോകം
അമ്മക്കുട്ടിയുടെ സ്‌കൂളില്‍
അമ്മക്കുട്ടിയുടെ അത്ഭുതങ്ങള്‍
പെരുമഴയത്ത്
റേഡിയോ (മീഡിയ അക്കാദമി)
Leave a Reply