ഇന്‍ഫോസിസ് പുരസ്‌കാരം പത്തുപേര്‍ക്ക്
ആള്‍നൂഴി ശുചിയാക്കുന്ന റോബട്ടിനെ വികസിപ്പിച്ച മലയാളികള്‍ക്ക് ഇന്‍ഫോസിസ് പുരസ്‌കാരം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജെന്‍ റോബോട്ടിക്‌സ് നടത്തിപ്പുകാരായ കെ.റാഷിദ്, വിമല്‍ ഗോവിന്ദ്, എന്‍.പി.നിഖില്‍ എന്നിവര്‍ക്കാണ് ബഹുമതി. ആകെ പത്തുപേര്‍ക്കാണ് ഒന്നരക്കോടി രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരം’ ലഭിച്ചത്.
അപസ്മാര രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള ഉപകരണം വികസിപ്പിച്ച മുംബൈയില്‍ നിന്നുള്ള സംഘവും കൊതുക് ജന്യ രോഗങ്ങള്‍ പ്രവചിക്കുന്ന ഉപകരണം വികസിപ്പിച്ച ബെംഗളൂരുവില്‍ നിന്നുള്ള സംഘവും ബഹുമതിക്കര്‍ഹരായി. നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാനുദ്ദേശിച്ചുള്ള ഇന്‍ഫോസിസ് പുരസ്‌കാരം ഇത് രണ്ടാം തവണയാണ് വിതരണം ചെയ്യുന്നത്.