കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറിയസ് പുരസ്‌കാരം ഇന്ത്യയുടെ അഭിമാന താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ലോകകപ്പ് വിജയ നിമിഷമാണ് പുരസ്‌കാരത്തിന് അദ്ദേഹത്തിനെ അര്‍ഹനാക്കിയത്. ലോറിയസ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍.ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനെ സഹതാരങ്ങള്‍ തോളിലേറ്റി നടന്നതിനെ ‘ഒരു ദേശത്തിന്റെ തോളിലേറ്റപ്പെട്ട’ നിമിഷമെന്നാണ് ലോറിയസ് വിശേഷിപ്പിച്ചത്.ഈ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറിയസ് അവാര്‍ഡ് ഫുട്‌ബോള്‍ താരം ലയണല്‍ മെസിയും ഫോര്‍മുല വണ്‍ റേസര്‍ ലൂയി ഹാമില്‍ട്ടണും പങ്കിട്ടു.