രാമായണം ചമ്പു
(കാവ്യം)
പുനം നമ്പൂതിരി
ചമ്പൂപ്രസ്ഥാനത്തിലെ പ്രത്യേക ഭംഗിയുള്ള കൃതികളിലൊന്നാണ് രാമായണം ചമ്പു. കൊല്ലവര്‍ഷം എഴാം ശതകത്തില്‍ ജീവിച്ചിരുന്ന കണ്ണൂര്‍കാരനായ കവി കോഴിക്കോട് സാമൂതിരി മാനവിക്രമന്റെ സദസ്സിലെ പതിനെട്ടരക്കവികളില്‍ ഒരാളായിരുന്നു. മലയാള കവിയായിരുന്നതിനാലാണ് പുനത്തെ അരക്കവിയായി പരിഗണിച്ചത്.
ഭാഷാ ചമ്പുക്കളില്‍ അതീവഹൃദ്യമാണ് രാമായണം ചമ്പു. സാഹിത്യ ഗുണപൂര്‍ണത കൊണ്ടും ഗാത്രപുഷ്ടി കൊണ്ടും ഉന്നത സ്ഥാനമാണുള്ളത്. രാവണോത്ഭവം മുതല്‍ ശ്രീരാമാദികളുടെ സ്വര്‍ഗാരോഹണം വരെയുള്ള രാമായണത്തിലെ എല്ലാ കഥകളും ഇതില്‍ പ്രതിപാദിക്കുന്നു.
രാമായണ ചമ്പുവിലെ ബാലിവധം, ഉത്തരരാമായണം തുടങ്ങിയവ കെ.ചിദബര വാധ്യാര് ആദ്യമായി പ്രസിദ്ധപ്പെടുത്തി. പിന്നീട് തിരുവനന്തപുരത്തുനിന്നും ശ്രീമൂലം ഗ്രന്ഥാവലിയില്‍ ചേര്‍ത്ത് കെ.ശങ്കരമേനോന് മൂന്നുഭാഗങ്ങളായി കൃതി മുഴുവനും പ്രസിദ്ധപ്പെടുത്തി.
രാമായണ ചമ്പുവിലെ ഭാഷ, വര്ണനരീതി, രസാവിഷ്കാരം, അലങ്കാരപ്രയോഗം തുടങ്ങിയവയെല്ലാം പ്രത്യേകത ഉള്ളതാണ്.
Leave a Reply