സരസ്വതി പാര്‍ക്ക് (നോവല്‍)
അഞ്ജലി ജോസഫ്
ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അഞ്ജലി ജോസഫിന്റെ ആദ്യ നോവലാണ് സരസ്വതി പാര്‍ക്ക് 2010ല്‍ ഹാര്‍പ്പര്‍ കോളിന്‍സ് പബ്ലീഷേഴ്സ് ലണ്ടനില്‍ പുറത്തിറക്കിയ ഈ നോവല്‍ ബെറ്റി ട്രാസ്ക് അവാര്‍ഡ്, ഡെസ്മണ്ട് എലിയട്ട് പ്രൈസ് എന്നീ രാജ്യാന്തര പുരസ്കാരങ്ങള്‍ നേടി. ഏറ്റവും മികച്ച ഇന്ത്യന്‍ ഫിക്ഷനുള്ള 2010ലെ ക്രോസ്വേഡ് പുരസ്കാര ഒമര്‍ അഹമ്മദിന്റെ ജിമ്മി, ദ് ടെററിസ്റ്റ് എന്ന പുസ്തകവുമായി പങ്കിട്ടു.
മുംബൈയിലെ പാര്‍പ്പിട സമുച്ചയമായ സരസ്വതി പാര്‍ക്കിലെ അന്തേവാസികളായ മോഹന്‍ കരേക്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും വിരസജീവിതത്തിലേക്ക് 19 വയസ്സുള്ള അനന്തരവന് ആശിഷ് കടന്നു വരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് നോവലിന്റെ പ്രമേയം.
Leave a Reply