വാര്‍ത്ത കഥ വ്യവഹാരം
(എ സ്റ്റഡി ഓണ്‍ നരേറ്റിവ് ജേണലിസം)
ഡോ.ആന്റണി സി. ഡേവിസ്
കേരള മീഡിയ അക്കാദമി 2013
വിവരവിനിമയം മാത്രമായിരുന്നു ഒരുകാലത്ത് പത്രധര്‍മം. വിവിധ മാധ്യമങ്ങള്‍ വന്നതോടെ അതുമാറി. വിവരവിനിമയം ഇപ്പോള്‍ വിവരവിസ്മയം എന്ന നരേഷന്റെ തേഡ് ഡൈമന്‍ഷന്‍ ആയിട്ടുണ്ടെന്ന് ഈ കൃതിയില്‍ ഡോ.ആന്റണി സി. ഡേവിസ് വിശദീകരിക്കുന്നു. ദൃശ്യമാധ്യമത്തില്‍ മാത്രം കാണുന്ന ദൃശ്യങ്ങളെ വിവരണത്തിലൂടെ കൂടുതല്‍ ശബളാഭമാക്കാമെന്ന് ഇവിടെ സമര്‍ഥിക്കുന്നു. ഇതിനുമുമ്പ് വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത പുതു ആഖ്യാനരീതിയുടെ സാധ്യതകളും പ്രയോഗരീതികളുമാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.
Leave a Reply