(മാധ്യമചിന്തകള്‍)
കെ.എല്‍.മോഹനവര്‍മ്മ
കേരള പ്രസ് അക്കാദമി 2014

അഹിംസാ വാദിയായ ഗാന്ധിജിയെ രാഷ്ട്രപിതാവായി സ്വീകരിച്ച ഇന്ത്യ എറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന ലോകരാജ്യമായതെങ്ങനെ? പന്ത്രണ്ടര കോടി കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്ന ഈ രാജ്യത്തെ എഴുത്തുകാരും കലാകാരന്മാരും പത്രപ്രവര്‍ത്തകരും എന്തു സാമൂഹ്യബാധ്യതകളാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്? അടിസ്ഥാന ചിന്തകളുടെ അലസമല്ലാത്ത നേരങ്ങളില്‍ പ്രശസ്ത നോവലിസ്റ്റ് കെ.എല്‍.മോഹനവര്‍മ നടത്തുന്ന മാധ്യമവിചാരമാണ് ഈ കൃതിയില്‍.