തപസ്സുകാലം മൂന്നാം ഞായര്‍
സമരിയക്കാരി സ്ത്രീ
സമരിയക്കാരിയെ സംബന്ധിച്ച സുവിശേഷം വായിക്കുമ്പോള്‍
സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ.
കൂപാന്തികത്തില്‍ സമരിയാസ്ത്രീയോട്
ദാഹനീര് ചോദിച്ച യേശുനാഥന്‍
വിശ്വാസപുണ്യമവളില്‍ നിറച്ചു-
നല്ലാശ്വാസമേകാന്‍ കനിഞ്ഞുവല്ലോ.
തീഷ്ണമാമാത്മീയ ദാഹമുളവാക്കി
രക്ഷയവള്ക്കായൊരുക്കി നാഥന്
ദിവ്യസ്നേഹാഗ്നി ജ്വലിപ്പിച്ചു ചിത്തത്തില്‍
നവ്യചൈതന്യം നിറച്ചീടുവാന്‍.
ആകയാലാമോദവായ്പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്മാര്
ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു
ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)
Leave a Reply