ജാത്യാന്ധനായ മനുഷ്യന്‍

ജാത്യാന്ധനെപ്പറ്റിയുള്ള സുവിശേഷഭാഗമാണ് വായിക്കുന്നതെങ്കില്‍

 

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

നിത്യാന്ധകാരത്തിലാണ്ട ജനതയെ
മര്‍ത്ത്യാവതാരത്താല്‍ ക്രിസ്തുനാഥന്‍

സത്യവിശ്വാസത്തിന്‍ മഞ്ജുള ദീപ്തിയില്‍
പ്രത്യാനയിക്കാന്‍ കനിഞ്ഞുവല്ലോ

ആദിപാപത്താല്‍ മൃതരായ ഞങ്ങള്‍ക്കു
ജ്ഞാനസ്‌നാനപ്പുതു ജീവനേകി

സ്വര്‍ഗ്ഗീയ താതന്റെ പുത്ര പദവിയും
ദത്തവകാശമായ് നല്‍കിയല്ലോ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരും ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)