തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍:
‘മുകതിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ!
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം.
ജ്ഞാനവിജ്ഞാനഭകതിവൈരാഗ്യചിഹ്‌നമെല്‌ളാം
മാനസാനന്ദം വരുമാറരുള്‍ചെയ്തീടേണം. 600
ആരും നിന്തിരുവടിയൊഴിഞ്ഞില്‌ളിവയെല്‌ളാം
നേരോടെയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ.”
ശ്രീരാമനതു കേട്ടു ലക്ഷമണന്‍തന്നോടപേ്പാ
ളാരുഢാനന്ദമരുള്‍ചെയ്തിതു വഴിപോലെഃ
‘കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം
കേട്ടോളം തീര്‍ന്നീടും വികല്‍പഭ്രമമെല്‌ളാം.
മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്‌ളീടുവ
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്‌ളാമലേ്‌ളാ.
വിജ്ഞാനസഹിതമാം ജ്ഞാനവും ചൊല്‍വന്‍ പിന്നെ
വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്‌ളാമെടോ! 610
ജ്ഞേയമായുളള പരമാത്മാനമറിയുമ്പോള്‍
മായാസംബന്ധഭയമൊക്കെ നീങ്ങീടുമലേ്‌ളാ.
ആത്മാവല്‌ളാതെയുളള ദേഹാദിവസ്തുക്കളി
ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ
മായയാകുന്നതതു നിര്‍ണ്ണയമതിനാലെ
കായസംബന്ധമാകും സംസാരം ഭവിക്കുന്നു.
ഉണ്ടലേ്‌ളാ പിന്നെ വിക്ഷേപാവരണങ്ങളെന്നു
രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ.
എന്നതില്‍ മുന്നേതലേ്‌ളാ ലോകത്തെക്കല്‍പിക്കുന്ന
തെന്നറികതിസ്ഥൂലസൂക്ഷമഭേദങ്ങളോടും 620
ലിംഗാദി ബ്രഹ്മാന്തമാമവിദ്യാരൂപമേതും
സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും.
ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ
താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും.
മായാകല്‍പിതം പരമാത്മനി വിശ്വമെടോ!
മായകൊണ്ടലേ്‌ളാ വിശ്വമുണ്ടെന്നു തോന്നിക്കുന്നു.
രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്‌ളയലേ്‌ളാ.
മാനവന്മാരാല്‍ കാണപെ്പട്ടതും കേള്‍ക്കായതും
മാനസത്തിങ്കല്‍ സ്മരിക്കപെ്പടുന്നതുമെല്‌ളാം 630