ലക്ഷമണന്‍തന്നോടിത്ഥം രാമന്‍ ചൊന്നതു കേട്ടു
പക്ഷിശ്രേഷ്ഠനും ഭയപീഡിതനായിച്ചൊന്നാന്‍ഃ
‘വദ്ധ്യനല്‌ളഹം തവ താതനു ചെറുപ്പത്തി
ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും.
നിന്തിരുവടിക്കും ഞാനിഷ്ടത്തെച്ചെയ്തീടുവന്‍;
ഹന്തവ്യനല്‌ള ഭവഭക്തനാം ജടായു ഞാന്‍.” 570
എന്നിവ കേട്ടു ബഹുസ്‌നേഹമുള്‍ക്കൊണ്ടു നാഥന്‍
നന്നായാശേ്‌ളഷംചെയ്തു നല്‍കിനാനനുഗ്രഹംഃ
‘എങ്കില്‍ ഞാനിരിപ്പതിനടുത്തു വസിക്ക നീ
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്‌ള.
ശങ്കിച്ചേനലേ്‌ളാ നിന്നെ ഞാനതു കഷ്ടം കഷ്ടം!
കിങ്കരപ്രവരനായ് വാഴുക മേലില്‍ ഭവാന്‍.”

പഞ്ചവടീപ്രവേശം

എന്നരുള്‍ചെയ്തു ചെന്നു പുക്കിതു പഞ്ചവടി
തന്നിലാമ്മാറു സീതാലക്ഷമണസമേതനായ്.
പര്‍ണ്ണശാലയും തീര്‍ത്തു ലക്ഷമണന്‍ മനോജ്ഞമായ്
പര്‍ണ്ണപുഷ്പങ്ങള്‍കൊണ്ടു തല്‍പവുമുണ്ടാക്കിനാന്‍. 580
ഉത്തമഗംഗാനദിക്കുത്തരതീരേ പുരു
ഷോത്തമന്‍ വസിച്ചിതു ജാനകീദേവിയോടും.
കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ
വൃതകാനനേ ജനസംബാധവിവര്‍ജ്ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
ശ്രീരാമനയോദ്ധ്യയില്‍ വാണതുപോലെ വാണാന്‍.
ഫലമൂലാദികളും ലക്ഷമണനനുദിനം
പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി
ച്ചാസ്ഥയാ രക്ഷാര്‍ത്ഥമായ് നിന്നീടും ഭക്തിയോടെ. 590
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
ഗൗതമിതന്നില്‍ കുളിച്ചര്‍ഗ്ഘ്യവും കഴിച്ചുടന്‍
പോരുമ്പോള്‍ സൗമിത്രി പാനീയവും കൊണ്ടുപോരും
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.

ലക്ഷമണോപദേശം

ലക്ഷമണനൊരുദിനമേകാന്തേ രാമദേവന്‍