ധാര്‍മ്മികയാകിയ മാതാ സുസമ്മതം
ബ്രാഝണരെക്കൊണ്ടു ഹോമപൂജാദികള്‍
പുത്രാഭ്യുദയത്തിനായ്‌ക്കൊണ്ടു ചെയ്യിച്ചു
വിത്തമതീവ ദാനങ്ങള്‍ ചെയ്താദരാല്‍
ഭക്തികൈക്കൊണ്ടു ഭഗവല്പദാംബുജം
ചിത്തത്തില്‍ നന്നായുറപ്പിച്ചിളകാതെ
നന്നായ് സമാധിയുറച്ചിരിക്കുന്നേരം
ചെന്നോരു പുത്രനേയും കണ്ടതില്‌ളലേ്‌ളാ
അന്തികേ ചെന്നു കൌസല്യയോടന്നേരം
സന്തോഷമോടു സുമിത്ര ചൊല്‌ളീടിനാള്‍:
രാമനുപഗതനായതു കണ്ടീലേ?
ഭൂമിപാലപ്രിയേ!നോക്കീടുകെന്നപേ്പാള്‍
വന്ദിച്ചു നില്‍ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണര്‍ന്നീടിനാള്‍
പിന്നെ മടിയിലിരുത്തി നിറുകയില്‍
നന്നായ് മുകര്‍ന്നു മുകര്‍ന്നു കുതൂഹലാല്‍
ഇന്ദീവരദളശ്യാമകളേബരം
മന്ദമന്ദം തലോടിപ്പറഞ്ഞീടിനാള്‍:
എന്തെന്മകനേ! മുഖാംബുജം വാടുവാന്‍
ബന്ധമുണ്ടായതു പാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ
യെന്നു മാതാവു പറഞ്ഞോരനന്തരം
വന്ന ശോകത്തെയടക്കി രഘുവരന്‍
തന്നുടെ മാതാവിനോടരുളിച്ചെയ്തു:
ഇപേ്പാള്‍ ഭുജിപ്പാനവസരമില്‌ളമ്മേ; ക്ഷിപ്ര
മരണ്യവാസത്തിനു പോകണം
മുല്‍പ്പാടു കേകയപുത്രിയാമമ്മയ്ക്കു
മല്‍പ്പിതാ രണ്ടു വരം കൊടുത്തീടിനാന്‍
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു
മെന്നെ വനത്തിന്നയയ്‌ക്കെന്നു മറ്റേതും
തത്ര പതിന്നാലു സംവത്സരം വസി
ച്ചത്ര വന്നീടുവന്‍ പിന്നെ ഞാന്‍ വൈകാതെ
സന്താപമേതും മനസ്‌സിലുണ്ടാകാതെ
സന്തുഷ്ടയായ് വസിച്ചീടുക മാതാവും
ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ
പാരില്‍ മോഹിച്ചു വീണീടിനാനാകുലാല്‍
പിന്നെ മോഹം തീര്‍ന്നിരുന്നു ദു:ഖാര്‍ണ്ണവം
തന്നില്‍ മുഴുകിക്കരഞ്ഞു കരഞ്ഞുടന്‍
തന്നുടെ നന്ദനന്‍ തന്നോടു ചൊല്‌ളിനാ
ളിന്നു നീ കാനനത്തിന്നു പോയീടുകില്‍
എന്നെയും കൊണ്ടുപോകേണം മടിയാതെ
നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ദ്ധം പൊറുക്കുമോ?