ദണ്ഡകാരണ്യത്തിനാശു നീ പോകില്‍ ഞാന്‍
ദണ്ഡധരാലയത്തിന്നു പോയീടുവന്‍
പൈതലെ വേര്‍വിട്ടുപോയ പശുവിനു
ള്ളാധി പറഞ്ഞറിയിയ്ക്കരുതലേ്‌ളാ?
നാടു വാഴേണം ഭരതനെന്നാകില്‍ നീ
കാടു വാഴേണമെന്നുണ്ടോ വിധിമതം?
എന്തു പിഴച്ചതു കൈകേയിയോടു നീ
ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാല്‍.
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു
ഭേദം നിനക്കു ചെറ്റിലെ്‌ളന്നു നിശ്ചയം
പോകണമെന്നു താതന്‍ നിയോഗിയ്ക്കില്‍, ഞാന്‍
പോകരുതെന്നു ചെറുക്കുന്നതുണ്ടലേ്‌ളാ
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി
തന്നുടെ വാചാ ഗമിയ്ക്കുന്നതാകിലോ
ഞാനുമെന്‍ പ്രാണങ്ങളെ ത്യജിച്ചീടുവന്‍
മാനവവംശവും പിന്നെ മുടിഞ്ഞുപോം
തത്ര കൌസല്യാവചനങ്ങളിങ്ങനെ
ചിത്തതാപേണ കേട്ടോരു സൌമിത്രിയും
ശോകരോഷങ്ങള്‍ നിറഞ്ഞ നേത്രാഗ്‌നിനാ
ലോകങ്ങളെല്‌ളാം ദഹിച്ചുപോകും വണ്ണം
രാഘവന്‍ തന്നെ നോക്കിപ്പറഞ്ഞീടിനാന്‍
ആകുലമെന്തിതു കാരണമുണ്ടാവാന്‍?
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠപ്രിയം
ബന്ധിച്ചു താതനേയും പിന്നെ ഞാന്‍ പരി
പന്ഥികളായുളളവരേയുമൊക്കവേ
അന്തകന്‍ വീട്ടിന്നയച്ചഭിഷേകമൊ
രന്തരം കൂടാതെ സാധിച്ചുകൊള്ളുവന്‍
ബന്ധമിലേ്‌ളതുമിതിന്നു ശോകിപ്പതി
നന്തര്‍മുദാ വസിച്ചീടുക മാതാവേ!
ആര്യപുത്രാഭിഷേകം കഴിച്ചീടുവാന്‍
ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിര്‍ണ്ണയം
കാര്യമല്‌ളാത്തതു ചെയ്യുന്നതാകിലാ
ചാര്യനും ശാസനം ചെയ്‌കെന്നതേ വരൂ
ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ
ദുഗ്ദ്ധമാമ്മാറു സൌമിത്രി നില്‍ക്കുന്നേരം