ഉത്തരാധുനികത
മോഡേണിസത്തിൽ നിന്നും ഉരുത്തിരിഞ്ഞതോ മോഡേണിസത്തിനുള്ള പ്രതികരണമായോ അല്ലെങ്കിൽ മോഡേണിസത്തിന്റെ പിന്തുടർച്ച ആയോ കരുതപ്പെടുന്ന, തത്ത്വചിന്ത, വാസ്തുവിദ്യ, കല, സാഹിത്യം, സംസ്കാരം, വിമർശന സിദ്ധാന്തം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് പോസ്റ്റ്മോഡേണിസം (ഉത്തരാധുനികത) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ആധുനികതയ്ക്ക് (മോഡേണിസം) ഒരു മറുപടി എന്നനിലയിൽ ആയിരുന്നു പോസ്റ്റ്മോഡേണിസം (പലപ്പോഴും പോമോ [1] എന്ന് ചുരുക്കി എഴുതാറുണ്ട്) ആരംഭിച്ചത്. (പോസ്റ്റ് എന്ന പദം കാലത്തെ കുറിക്കുന്ന പിന്നീട് എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിരിക്കുന്നത്)[അവലംബം ആവശ്യമാണ്] . രണ്ടാം ലോകമഹായുദ്ധം നൽകിയ നിരാശ പോസ്റ്റ് മോഡേണിസത്തെ വളരെ സ്വാധീനിച്ചു. ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്ത്വങ്ങളോ ഇല്ലാത്ത, അതിസങ്കീർണ്ണത, വൈരുദ്ധ്യം, മങ്ങൽ, വൈവിദ്ധ്യം, പരസ്പരബന്ധം, പരസ്പരാശ്രയത്വം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക, ബൗദ്ധിക, കലാപരമായ അവസ്ഥകളെ സാധാരണയായി പോസ്റ്റ് മോഡേണിസ്റ്റ് (ഉത്തരാധുനികം) എന്ന് വിശേഷിപ്പിക്കുന്നു.
Leave a Reply