(ആരോഗ്യക്കുറിപ്പുകള്‍)
ഡോ.എന്‍.അജയന്‍
ചിന്ത പബ്ലിഷേഴ്‌സ് 2022

രോഗം ഒരു ശാപമല്ലെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. രോഗികളെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചു നിര്‍ത്തുന്ന സാന്ത്വനം നല്‍കുന്ന ഒട്ടനവധി മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. തിരസ്‌കൃതരാകുന്നവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന അക്കൂട്ടരാണ് സാന്ത്വന പരിചരണ രംഗത്തെ വലിയൊരു കര്‍മമണ്ഡലമാക്കി മാറ്റുന്നത്. സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ.എന്‍. അജയന്റെ കുറിപ്പുകളാണ് ഈ കൃതിയിലെ ഉള്ളടക്കം.