അജ്ഞാനകുഠാരം
(കാവ്യം)
ജോസഫ് ഫെന്‍
പിന്നീട് ക്രിസ്തുമതം സ്വീകരിച്ച് ജോസഫ് ഫെന്‍ എന്ന പേരു സ്വീകരിച്ച ചെറുശ്ശേരി ചാത്തുനായര്‍ എന്ന കവിയാണ് ഈ കാവ്യം രചിച്ചത്. ദ്രാവിഡ വൃത്തത്തിലെഴുതിയ കാവ്യമാണ് അജ്ഞാനകുഠാരം. ഹിന്ദുമതത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും കഠിനമായി വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്യുന്ന കൃതി. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ ശക്തമായി അപലപിക്കുന്ന കൃതി പ്രബോധനപരമാണ്. ബാലകര്ക്കുപോലും മനസ്സിലാകുന്നവിധം ലളിതശൈലിയാണ് താന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കാവ്യാരംഭത്തില്‍ കവി പറയുന്നു. കാവ്യശൈലിക്ക് ഉദാഹരണം:
‘പെണ്‍കെട്ടു കല്യാണമുണ്ട് കോലാഹലം
പെണ്കൊടിമാര്ക്കുപകാരം വരുന്നീല
താലികെട്ടുന്നൊരു കാന്തനഞ്ചാം ദിനം
കൂലിവാങ്ങിക്കൊണ്ടുപേക്ഷിച്ചുപോകുന്നു”
Leave a Reply