(സൗന്ദര്യ പഠനം)
ഡോ.സുധാവാര്യര്‍
പരിധി പബ്ലിക്കേഷന്‍സ് 2024
മലയാളസാഹിത്യം നവതരംഗസിനിമയ്ക്ക് എന്താണ് നല്കിയത്? മലയാള സിനിമയില്‍ സാഹിത്യമേകിയ സൗന്ദര്യശാസ്ത്രത്തിന്റെ ഭാവാത്മകവിശകലനമാണ് ഈ ഗ്രന്ഥം. മാറ്റമുള്‍ക്കൊള്ളുന്ന ചലച്ചിത്ര പഠനങ്ങളുടെ പിറവിയോട് ചേര്‍ത്തുവയ്ക്കാവുന്ന ഈ പുസ്തകം, പുതിയസരണി തുറക്കുകയാണ്. കഥ പറഞ്ഞുപോകുന്ന ചലച്ചിത്രാസ്വാദനത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്ന കൃതി. ഉത്കൃഷ്ട ചലച്ചിത്രസൃഷ്ടികളെ സാഹിത്യകൃതികളുമായി ചേര്‍ത്തുവച്ചുകൊണ്ട് ആഴത്തില്‍ അപഗ്രഥിക്കുന്ന പഠനങ്ങള്‍. അധികമാരും കടന്നുചെല്ലാതിരുന്ന കാലത്ത് ചലച്ചിത്രത്തിന്റെ സമഗ്ര ലാവണ്യദര്‍ശനം സാധ്യമാക്കിയ കൃതിയാണിത്. മികച്ച ചലച്ചിത്രപഠന കൃതിക്കുള്ള അവാര്‍ഡ് നേടിയ പുസ്തകം.