അപരാഗ്നി
(കഥകള്‍)
കീര്‍ത്തി വിദ്യാസാഗര്‍
2022
കീര്‍ത്തി വിദ്യാസാഗര്‍ എഴുതിയ കഥകളുടെ സമാഹാരം. അവതാരികയില്‍ ജോര്‍ജ് ഓണക്കൂര്‍ ഇങ്ങനെ എഴുതുന്നു: ” വര്‍ണനയുടെ വൈചിത്ര്യങ്ങളോ കാല്പനികമായ ചടുലാഖ്യാനങ്ങളോ കൂടാതെ വാക്കുകളെ മന്ത്രങ്ങളാക്കി മാറ്റി അതിന്റെ ധ്വനിസാന്ദ്രമായ സൗന്ദര്യത്തില്‍ എഴുതപ്പെട്ട കഥകള്‍. അപരാഗ്നി കീര്‍ത്തി സാഗറിന്റെ സര്‍ഗാത്മകതയുടെ രണ്ടാംഘട്ടം അടയാളപ്പെടുത്തുന്നു. അതിവൈകാരികതയിലേക്കു വഴുതിപ്പോകാതെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത് മഴനൂലുകളില്‍ കൊരുത്തെടുത്ത വര്‍ണക്കല്ലുകള്‍ പോലെ അപൂര്‍വസുന്ദരമായ രചനാശില്പങ്ങള്‍. കീര്‍ത്തി സാഗറിന്റെ സര്‍ഗയാത്ര തുടരുകയാണ്. ജീവപ്രകൃതിയുടെ ചാരുവായ സത്യവും ശക്തിയും തേടുന്ന ഈ കഥാകാരി ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ശ്രദ്ധേയയായി കഴിഞ്ഞിരിക്കുന്നു.”
Leave a Reply