(നോവല്‍)
പെരുമാള്‍ മുരുകന്‍
ഡി.സി ബുക്‌സ് 2023
ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പവും, കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം നാള്‍ ദൈവം തിരിച്ചു മലകയറുന്ന ദിവസം രാത്രി ഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴചേര്‍ത്തെടുത്ത നോവല്‍. വര്‍ഗീയഫാസിസ്റ്റുകളുടെ ഇടപെടല്‍മൂലം തമിഴ്നാട്ടില്‍ പിന്‍വലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഫാസിസ്റ്റ് ഭീഷണിയാല്‍ പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപിക്കേണ്ടിവന്ന സാഹചര്യത്തില്‍ ഈ നോവല്‍ കൂടുതല്‍ പ്രസക്തമാകുന്നു. വിവര്‍ത്തനം: ബാബുരാജ് കളമ്പൂര്‍