അലയടിക്കുന്ന വാക്ക്
(ലേഖന സമാഹാരം)
സുനില്‍ പി. ഇളയിടം
ഡി.സി ബുക്‌സ് 2023
രണ്ടു നൂറ്റാണ്ടുകളോളം മുന്‍പ് പിറന്ന ഒരു ദര്‍ശനം ഇന്നും മനുഷ്യസമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുകയും മറ്റു ദര്‍ശനങ്ങളുമായി സംവദിക്കുകയും ചെയ്തുകൊണ്ട് വികാസം പ്രാപിക്കുമ്പോള്‍, മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ പ്രസക്തിയും പ്രാമാണ്യവും വിശദീകരിക്കുകയാണ് സുനില്‍ പി. ഇളയിടം. മുതലാളിത്തത്തിനും മൂലധനാധിനിവേശത്തിനും എതിരേ വര്‍ഗസമരത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നിനിന്നുകൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സമരസംഘാടനങ്ങളും ദൈനംദിന രാഷ്ട്രീയ പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍.
Leave a Reply