ആധുനിക കാവ്യപാഠങ്ങൾ
(പഠനം )
ഡോ.സി.പി.ശിവദാസൻ
കേരള സാഹിത്യ അക്കാദമി 2022
സാഹിത്യവിദ്യാർത്ഥികൾക്ക് വായിച്ചുപഠിക്കാവുന്ന പ്രൗഢമായ പതിനാറ് ലേഖനങ്ങൾ. ഇടശ്ശേരിയുടെ പൂതപ്പാട്ട്, പി.കുഞ്ഞിരാമൻനായരുടെ കളിയച്ഛൻ, ഒളപ്പമണ്ണയുടെ ഭിക്ഷാംദേഹി, അയ്യപ്പപ്പണിക്കരുടെ പ്രിയതമേ പ്രഭാതമേ, അക്കിത്തത്തിന്റെ ബലിദർശനം, സച്ചിദാനന്ദന്റെ കയറ്റം, പുതുശ്ശേരി രാമചന്ദ്രന്റെ ശക്തിപൂജ, ഡി.വിനയചന്ദ്രന്റെ അകംപൊരുൾ, വി.വി.കെ.ഗുരുക്കളുടെ ഗുരുദേവസമാധി എന്നീ കവിതകളെക്കുറിച്ചുള്ള പഠനങ്ങൾ. ആശാൻ, ചങ്ങമ്പുഴ, പി., സർദാർ കെ.എം.പണിക്കർ എന്നിവരുടെ കാവ്യസ്വഭാവങ്ങളെപ്പറ്റിയുള്ള വിചിന്തനങ്ങൾ, ആധുനികമലയാളകവിതയിലെ അന്യവൽക്കരണം, ഭാഷാപരമായ പരീക്ഷണങ്ങൾ, കവിതയിൽ ഗാന്ധിജിയുടെ സ്വാധീനം എന്നിവയെ വിഷയീഭവിക്കുന്ന മൂന്ന് പഠനങ്ങൾ.
Leave a Reply