ഇന്ത്യയിലെ നൂറു ചിത്രശലഭങ്ങള്‍
(പക്ഷികളെപ്പറ്റി)
സി.സുശാന്ത്
നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ 2024
ശലഭങ്ങളെക്കുറിച്ചുള്ള പുസ്തകം. ശലഭങ്ങള്‍ മനുഷ്യന്റെ നിത്യാനുഭവമാണ്. കവിതയിലും പാട്ടിലും പടത്തിലും തൊട്ടരികിലും ശലഭങ്ങളുണ്ട്. ഒന്നിനൊന്ന് വ്യത്യസ്തം. അമ്പരപ്പി ക്കുന്ന വൈവിധ്യം. നാം കണ്ട് മറന്നുകളയുന്ന ആ ശലഭങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തില്‍ സുശാന്ത്. ദീര്‍ഘകാലമായി സുശാന്ത് നടത്തുന്ന അന്വേഷണത്തിന്റെ സുന്ദരമായ സാക്ഷാത്കാരമായി ഈ പുസ്തകത്തെ കാണാം.
നാം കണ്ടുമുട്ടാറുള്ള ശലഭങ്ങളെ, കണ്ടിട്ടില്ലാത്തവയെ ചിത്രസഹിതം അവതരിപ്പിക്കുന്നു ഗ്രന്ഥകാരന്‍. ഏത് ശലഭമാണത്? എവിടെയാണ് അതിന്റെ സ്വാഭാവിക വാസസ്ഥാനം? എത്ര വലിപ്പമുണ്ട് ആ ശലഭത്തിന്? എങ്ങനെയാണ് അത് രൂപാന്തരപ്പെട്ടത്? നമ്മുടെ രാജ്യത്ത് ഏതെല്ലാം പ്രദേശങ്ങ ളില്‍ ഈ ശലഭങ്ങളുണ്ട്? ഈ ശലഭങ്ങളുമായി സാദൃശ്യമുള്ള മറ്റ് ശലഭങ്ങള്‍ ഏതെല്ലാം? അവയെ എവിടെ കണ്ടെത്താം? ഇങ്ങനെ ശലഭജീവിതത്തിന്റെ ഒരു കൈപ്പുസ്തകമായി ഈ ഗ്രന്ഥം മാറുന്നു.
നൂറ് ശലഭങ്ങളെയാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. ശലഭനിരീക്ഷകര്‍ക്ക് ഫീല്‍ഡ് ഗൈഡായി ഈ പുസ്തകം ഉപയോ ഗിക്കാം. ആറ് ഭാഗങ്ങളായാണ് പുസ്തകത്തിന്റെ സംവിധാനം. ഒന്നാംഭാഗത്ത് കിളിവാലന്‍ ശലഭങ്ങളെ അവതരിപ്പിക്കുന്നു. ഗരുഡശലഭം, നാട്ടുകുടുക്ക, വഴനപ്പൂമ്പാറ്റ, നാരക ശലഭം തുടങ്ങി ഈ കുടുംബത്തിലെ പതിനഞ്ച് അംഗങ്ങളെ അവതരി പ്പിക്കുന്നു. രണ്ടാം ഭാഗത്ത് തുള്ളല്‍ ശലഭങ്ങളാണ്. തുഷാരശലഭവും പനങ്കുറുമ്പനും ചെങ്കണ്ണിയും ഈ കുട്ടത്തിലാണ്. മൂന്നാം ഭാഗത്ത് വെളുമ്പി ശലഭങ്ങളും മഞ്ഞ ശലഭങ്ങളും. ജൂഡികളും പഞ്ചുകളുമാണ് നാലാം ഭാഗം. നീലി ശലഭങ്ങള്‍, രോമക്കാലന്‍ ശലഭങ്ങള്‍ എന്നീ രണ്ട് വര്‍ഗങ്ങള്‍കൂടി ഈ പുസ്തകത്തിലുണ്ട്. റഫറന്‍സ് മുന്‍നിര്‍ത്തി മികച്ച രൂപകല്പനയാണ് പുസ്തകത്തിന്റേത്. മനോഹരമായ ശലഭചിത്രങ്ങള്‍ മികവിനു മാറ്റുകൂട്ടുന്നു.
Leave a Reply