(കഥ)
ദാമോദര്‍ മൗജോ
മാധ്യമം ബുക്‌സ് 2022

പരിഭാഷ: രാജേശ്വരി ജി.നായര്‍. ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗജോയുടെ 14 കഥകളുടെ സമാഹാരം. കൊങ്കണി ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ സമകാലിക ലോകത്തോട് പല രീതിയില്‍ കലഹിക്കുന്നവയാണ്. സ്‌നേഹം, നന്മ, സത്യസന്ധത, പ്രകൃതിയോടുള്ള സ്‌നേഹം, അനീതിയോടുള്ള എതിര്‍പ്പുകള്‍, അധികാരത്തെ ചോദ്യംചെയ്യലുകള്‍ എന്നിവ ഇതിലെ പല കഥകളുടെയും പ്രമേയമാണ്. നമ്മുടെ സ്വന്തം ഭാഷയില്‍ നമ്മളോട് കാതില്‍ മൊഴിയുന്ന പോലെ അനുഭവപ്പെടുന്ന മൊഴിമാറ്റം. ഗോവയുടെ ജീവിതവര്‍ണചിത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന, മനസ്സിനെ തൊടുന്ന കഥാസമാഹാരം.