ഋഗ്വേദം (എട്ട് വോള്യം)
(ഋഗ്വേദ ഭാഷ്യം)
ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്
ഡി.സി ബുക്‌സ് 2023
ലോകത്തിലെ ആദ്യത്തെ സാഹിത്യകൃതി എന്നു വിശേഷിപ്പിക്കാവുന്ന ഋഗ്വേദം ഇന്ത്യ ലോകത്തിന് സംഭാവന നല്‍കിയ മഹത്തായ ഗ്രന്ഥമാണ്. എല്ലാ വേദങ്ങളും സത്യമാണ്. എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആര്‍ഷഭാരതത്തിന്റെ അമൂല്യനിധിയായ ഋഗ്വേദത്തിന് വേദപണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പ്രസിദ്ധീകരിച്ചത്. വേദങ്ങള്‍ പണ്ഡിതര്‍ക്കു മാത്രം അറിയാനുള്ളതല്ല, അത് സാധാരണക്കാര്‍ക്കും അനുഭവിക്കാനുള്ളതാണെന്ന ബോധ്യത്തോടെ ഒഎംസി ദിവസം ഏഴുമണിക്കൂര്‍ എടുത്ത് ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതാണിത്. 6000ത്തില്‍പ്പരം പേജുകള്‍ 10 മണ്ഡലങ്ങള്‍, 10 17 സൂക്തങ്ങള്‍, 10472 ഋക്കുകള്‍, 1,53,826 ശബ്ദങ്ങള്‍.
Leave a Reply