എന്റെ പോലീസ് ജീവിതം
(സര്‍വീസ് സ്‌റ്റോറി)
ടി.പി.സെന്‍കുമാര്‍
ഡി.സി ബുക്‌സ് 2023
മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ഡോ. ടി.പി. സെന്‍കുമാറിന്റെ സര്‍വീസ് സ്റ്റോറി. 1983 മുതല്‍ കേരളം സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ കേസുകള്‍-സംഭവങ്ങള്‍ ഈ സര്‍വീസ് സ്റ്റോറി അനാവരണം ചെയ്യുന്നു. ഐ.എസ്.ആര്‍.ഒ കേസ് പെരുമ്പാവൂര്‍ ‘ജെ’ കേസ്, സോളാര്‍ അഴിമതി, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, മതതീവ്രവാദം, സ്ത്രീപീഡനക്കേസുകള്‍, ജയിലുകളുടെ നേര്‍ച്ചിത്രം തുടങ്ങി പുറംലോകം ഇന്നേവരെ അറിയാത്ത യാഥാര്‍ത്ഥ്യങ്ങള്‍. രാഷ്ട്രീയപ്രേരിതമായി പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിന്റെയും അതിനെ നിയമപരമായി ചോദ്യംചെയ്ത് അധികാരത്തില്‍ തിരിച്ചെത്തിയതിന്റെയും സംഭവബഹുലമായ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നു.
Leave a Reply