എന്റെ മാര്‍കേസ് ജീവിതം
(സ്മരണ, ആസ്വാദനം)
മാങ്ങാട് രത്‌നാകരന്‍
പരിധി പബ്ലിക്കേഷന്‍സ് 2024
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് എന്ന ഗാബോ നമ്മുടെയും സ്വന്തം. എം.ടി വാസുദേവന്‍ നായര്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ മാര്‍കേസ് എം.ടിയെപ്പോലെതന്നെ നമുക്കു പ്രിയപ്പെട്ടവനായി. ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ തൊട്ട് ആഗസ്തില്‍ കാണാം വരെയുള്ള ഏതാണ്ട് എല്ലാ രചനകളെയും നമ്മുടെ സ്വപ്നഭാഷയും ഓമനിച്ചു. നാലു പതിറ്റാണ്ടിലേറെക്കാലം മാര്‍കേസിനെ വിടാതെ വായിച്ച, വായിക്കുന്ന മാങ്ങാട് രത്‌നാകരന്‍ ആസ്വാദകനും നിരൂപകനും വിവര്‍ത്തകനുമെന്ന നിലയില്‍ തന്റെ മാര്‍കേസ് ജീവിതത്തെ രേഖപ്പെടുത്തുകയാണ് എന്റെ മാര്‍കേസ് ജീവിതം എന്ന പുസ്തകത്തില്‍.
Leave a Reply