എന്‍.കൃഷ്ണപിള്ളയുടെ ബാലസാഹിത്യ കൃതികള്‍- പഠനങ്ങള്‍
(പഠനങ്ങള്‍)
എഡി. എഴുമറ്റൂര്‍ രാജരാജവര്‍മ്മ
ഫേമസ് ബുക്‌സ്, തിരുവനന്തപുരം 2022
അധ്യാപകന്‍, നാടകകൃത്ത്, നിരൂപകന്‍, സാഹിത്യചരിത്രകാരന്‍ തുടങ്ങി വിവിധ നിലകളില്‍ കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് അരനൂറ്റാണ്ടിലേറെ നിറഞ്ഞുനിന്നിരുന്ന ആചാര്യന്‍ പ്രൊഫ. എന്‍.കൃഷ്ണപിള്ള (1918-1988)യുടെ ‘നമ്മുടെ ആഘോഷങ്ങള്‍’, ‘ബിന്ദുക്കള്‍’, സമ്പൂര്‍ണ്ണജീവിതം’, ഭാവദര്‍പ്പണം’, ‘ ഇരുളും വെളിച്ചവും’, മൗലികാവകാശങ്ങള്‍’, ‘സീതാപരിത്യാഗം’ എന്നീ ബാലസാഹിത്യ കൃതികളെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരം. ബാലസാഹിത്യ രചയിതാവ് ഒരേകാലത്ത് ഒരു കുട്ടിയായും ഒരു അധ്യാപകനായും ഒരു എഴുത്തുകാരനായും വര്‍ത്തിക്കുന്നതോടൊപ്പം ഓരോ നിലയിലെയും വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാ നിലകളും കൂടി സമന്വയിക്കുകയും വേണം എന്നു പറയുന്ന എന്‍.കൃഷ്ണപിള്ളയുടെ ഉത്തമബാലസാഹിത്യകൃതികളുടെ ആദ്യത്തെ പഠനഗ്രന്ഥം.
Leave a Reply