(കുറിപ്പുകള്‍)
ആത്മാരാമന്‍
വള്ളത്തോള്‍ വിദ്യാപീടം
എന്‍.ബി.എസ് 2024

വ്യാഖ്യായിക: എം.ലീലാവതി. അസ്ഥിത്വം അസ്തിത്വത്തിന്റെ പരമാധാരം തന്നെ. മഹാകാലത്തിന്ന് ആധാരമായ മുന്തിയ നിമിഷങ്ങള്‍, മഹാവിശ്വത്തെ പ്രതിഫലിപ്പിക്കുന്ന മഞ്ഞുതുള്ളികള്‍ പോലെ മഹാസത്വന്മാരുടെ ജ്യോതി:സ്വരൂപത്തെ കാട്ടിത്തരുന്ന ചെറുചേഷ്ടകള്‍, ഉദാത്തസത്യങ്ങളെ ഉന്മീലനം ചെയ്യുന്ന മൂകതകള്‍, ലഘുവചസ്സുകള്‍… ആത്മാരാമന്‍ സഞ്ചയനം ചെയ്യുന്നത് രക്തത്തുടുപ്പും ഹൃദയത്തുടിപ്പും അസ്ഥിബലവും ഉള്ള വചസ്സുകളെയാണ്.