ഒറ്റപ്പെട്ട തുരുത്തുകള്‍
(ഓര്‍മ്മകളും നിരീക്ഷണങ്ങളും)
എം. കെ.ചന്ദ്രശേഖരന്
ലോഗോസ് ബുക്സ് 2023
മുതിര്‍ന്ന എഴുത്തുകാരനായ എം.കെ.ചന്ദ്രശേഖരന്റെ ജീവിതയാത്രയില്‍ കാണുകയും അനുഭവിക്കുകയും ചെയ്ത ഓര്‍മ്മകള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്ന കൃതി. അഞ്ചുഭാഗങ്ങളായി വേര്‍തിരിച്ചുള്ള വിഷയങ്ങളാണ് രേഖപ്പെടുത്തിയി ട്ടുള്ളത്. അതില്‍ ആദ്യഭാഗമാണ് അനുഭവസാക്ഷ്യങ്ങള്‍. രണ്ടാം ഭാഗമായ സ്ത്രീപര്‍വത്തില്‍ ബാലാമണിയമ്മ, റോസി തോമസ്, അജിത് കൗര്‍, മാധവിക്കുട്ടി തുടങ്ങിയവരെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ്. കാഴ്ചക്കപ്പുറം എന്ന മൂന്നാം ഭാഗത്തില്‍ ആത്മീയചിന്തകളാണ്. നാലും അഞ്ചും ഭാഗങ്ങള്‍ സിനിമാപ്രതിഭകളെയും സിനിമകളെയും വിലയിരുത്തുന്നു. എഴുത്തുകാരന്റെ ഒരു പ്രധാന എഴുത്തുമേഖല സിനിമയാണല്ലോ. അതിനാല്‍ ഈ ഭാഗങ്ങളിലെ രചനകള്‍ക്ക് ആധികാരികത നിറഞ്ഞുനില്ക്കുന്നു. ആ എഴുത്തുഭാഷയുടെ സരളത, എല്ലാ ലേഖനങ്ങളിലും തെളിഞ്ഞു നില്‍ക്കുന്നത് വായന സുഗമമാക്കുന്നു.
Leave a Reply