(ആത്മകഥ)
എം.കെ.സാനു
ഗ്രീന്‍ ബുക്സ്
പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര്‍ എം.കെ. സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്‍വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്‍ എം.കെ. സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവും പഠനവുമാണ് ഇന്നോളം അദ്ദേഹം നടത്തിയതത്രയും. മണ്‍മറഞ്ഞുപോയ മാതാ പിതാക്കള്‍ക്ക് എഴുത്തുകാരന്‍ നല്‍കുന്ന അശ്രുപൂജയായിരിക്കും ഈ ആത്മകഥയിലെ നക്ഷത്രത്തിളക്കമാര്‍ന്ന അക്ഷരങ്ങള്‍. അവ നാം ഓരോരുത്തരുടെയും ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. ജീവിതയാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളെയും ഗുരുക്കന്മാരെയും ശിഷ്യരെയും കുറിച്ചുള്ള ഹരിതസ്മൃതികള്‍ ഗൃഹാ തുരത്വത്തോടെയും കടപ്പാടോടെയും അദ്ദേഹം രേഖപ്പെടുത്തുന്നു.