(ഉപന്യാസം)
ഡോ.ബി.ആര്‍. അംബേദ്കര്‍
തിരു.മൈത്രി ബുക്‌സ് 2020
ഇന്ത്യന്‍ മിത്തുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട അപക്വമായ സങ്കല്‍പമാണ് കലിയുഗം. രാജ്യത്ത് ഭൂരിപക്ഷം വരുന്ന പാമരജനതയ്ക്കുമേല്‍ അടിച്ചേല്പിക്കപ്പെട്ട കലിയുഗം എന്ന സങ്കല്പത്തെ ദുരാചാരയുഗമെന്നും അശുഭയുഗമെന്നും വിശ്വസിച്ചുപോന്നു. മനുഷ്യപ്രയത്‌നത്തിന് സാധ്യതയില്ലെന്ന് കരുതിപ്പോന്ന ഈ ഭാവനയ്ക്ക് ജനതയില്‍ അധികം പേരെയും നിഷ്‌ക്രിയരാക്കാന്‍ കഴിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. കലിയുഗ സങ്കല്‍പത്തെയും മിത്തുകളെയും വിമര്‍ശനവിധേയമാക്കി വിശകലനം ചെയ്യുകയാണ് ഡോ. അംബേദ്ക്കര്‍ ഈ കൃതിയില്‍.