കാശ്മീര്‍-സൂഫികളുടെ താഴ്വര
(യാത്രാവിവരണം)
സുഭാഷ് വലവൂര്‍
സൈന്ധവ ബുക്‌സ്, കൊല്ലം 2024
കാശ്മീര്‍ താഴ്വരയില്‍ നടത്തിയ യാത്രയ്ക്കുശേഷം എഴുതിയ പൈതൃക യാത്രാവിവരണമാണ് ‘കാശ്മീര്‍-സൂഫികളുടെ താഴ്വര’. കാശ്മീരിലെ സന്ദര്‍ശന സമയത്ത് ഗ്രന്ഥകാരന് വെളിവായ ഒരു ബോദ്ധ്യമാണ് കാശ്മീര്‍ എന്നു പറയുന്ന പ്രദേശത്തെ ഭൗതികവും ആത്മീയവുമായ എല്ലാ അടയാളങ്ങളും സൂഫികളുടെ സംഭാവനയാണ് എന്നത്. അതുകൊണ്ടാണ് പുസ്തകത്തിന് അങ്ങനെയൊരു തലക്കെട്ട് നല്‍കിയിട്ടുള്ളത്.
യഥാര്‍ത്ഥത്തില്‍ യാത്രാവിവരണത്തിനപ്പുറം കടക്കുന്ന പുസ്തകമാണിത്. അതുകൊണ്ട് പുസ്തകത്തെ മൂന്നു ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. രാഷ്ട്രീയ സഞ്ചാരം, ആത്മീയ സഞ്ചാരം, പൈതൃക-വിനോദസഞ്ചാരം എന്നിവയാണ് മൂന്നു ഭാഗങ്ങള്‍. പൈതൃക യാത്ര എന്ന സങ്കല്‍പ്പത്തിലായതുകൊണ്ട് സാധാരണ വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കാത്ത ഇടങ്ങളില്‍ പോവുന്നുണ്ട് ഗ്രന്ഥകാരന്‍. അതുപോലെ സാധാരണ യാത്രക്കാര്‍ ശ്രദ്ധിക്കുന്നതിലും അധികം വിശദാംശങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നുണ്ട്. കാശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തെയും കാശ്മീരിലെ സൂഫി പാരമ്പര്യത്തിന്റെ ചരിത്രത്തെയും വിശദവും നിശിതവുമായി പരിശോധിക്കാന്‍ സുഭാഷ് വലവൂര്‍ ശ്രമിച്ചിരിക്കുന്നു.
Leave a Reply