(കഥ)
സലില്‍ പ്രഭാകരന്‍
പേജ് ലീഫ് പബ്ലിക്കേഷന്‍, തൃശൂര്‍ 2021

സമകാലീന രാഷ്ട്രീയ സാമൂഹികജീവിതത്തെ കറുത്ത ഹാസ്യത്തിലൂടെ മുച്ചൂടും വിമര്‍ശിക്കുന്ന കഥകളാണ് കുപ്രസിദ്ധ കോണ്‍ട്രാക്ടര്‍ കഥകള്‍. വി.കെ.എന്‍ സൃഷ്ടിച്ചെടുത്ത ചാത്തന്‍സിന്റെയും പയ്യന്‍സിന്റെയും ഗണത്തിലേക്ക് ചേര്‍ക്കാവുന്ന കഥാപാത്രമാണ് സലില്‍ പ്രഭാകരന്റെ കോണ്‍ട്രാക്ടര്‍. വി.കെ.എന്നും വി.പി.ശിവകുമാറും നമ്മുടെ കഥാസാഹിത്യത്തില്‍ തുറന്നിട്ട വഴിയിലൂടെ, ആത്മഹാസ്യത്തിന്റെ ഉഷ്ണപാതയിലൂടെ തനിയെ നടക്കുന്ന എഴുത്തുകാരനാണ് സലില്‍ പ്രഭാകരന്‍.