(പഠനം)
ഡോ.എസ്.ഷാജി
ശിവഗിരി മഠം പബ്ലിക്കേഷന്‍സ് വര്‍ക്കല 2023
കുമാരനാശാന്റെ ജാതിവിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചുള്ള പഠനം. മഹാനായ ഗുരുദേവ ശിഷ്യന്‍, എസ്.എന്‍.ഡി.പി യോഗം നേതാവ്, മഹാകവി, പൗരശ്രേഷ്ഠന്‍, പ്രജാസഭാ സാമാജികന്‍, പത്രാധിപര്‍ തുടങ്ങിയ നിലകളില്‍ ആശാന്‍ നിര്‍വഹിച്ച ജാതിവ്യവസ്ഥയോടുള്ള പോരാട്ടത്തെക്കുറിച്ചാണ് ഈ കൃതി. തൂലികയെ പടവാളാക്കി മാറ്റിയ മഹാകവിയായിരുന്നു കുമാരനാശാന്‍. ജാതിവ്യവസ്ഥക്കെതിരെ ആ പടവാളിന്റെ പ്രഹരഝ എത്ര ശക്തമായിരുന്നു എന്ന് ഡോ.എസ്.ഷാജി ഈ ഗ്രന്ഥത്തില്‍ വരച്ചുകാട്ടുന്നു.