(പഠനം)
ഡോ.എം.ബി. മനോജ്
പരിധി പബ്ലിക്കേഷന്‍സ് 2024
സിനിമാക്കുറിപ്പ് എന്ന പേരില്‍ ഓണ്‍ലൈന്‍ മാസികകളില്‍ എഴുതിവന്ന കുറിപ്പുകളുടെ പഠനം, ഗ്രന്ഥരൂപത്തില്‍ ആവിഷ്‌ക്കരിക്കുകയാണ് കവിയും നിരൂപകനുമായ എം.ബി. മനോജ്. സ്വന്തം നിലപാടില്‍ ഉറച്ചുനില്ക്കുന്ന എം.ബി. മനോജിന്റെ ചലച്ചിത്രദര്‍ശനം പ്രകടമാക്കുന്ന പുസ്തകമാണിത്. നായാട്ട് എന്ന സിനിമയില്‍ തുടങ്ങുന്ന എഴുത്ത്, വ്യതിരിക്തമായ വീക്ഷണത്തിന്റെ തെളിച്ചത്തില്‍, പുതിയൊരു ചലച്ചിത്രനിരൂപണ സരണിയിലൂടെയുള്ള സഞ്ചാരമാണ്. താരതമ്യ സ്വഭാവത്തില്‍ എഴുതിയവയും, ദ്രാവിഡ സിദ്ധാന്തത്തിന്റെ അടിത്തറയില്‍ എഴുതിയവയുമായ ചലച്ചിത്രപഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. സിനിമയെ വിശകലനം ചെയ്യുന്നവര്‍ക്കും, ചലച്ചിത്രപഠിതാക്കള്‍ക്കും വഴികാട്ടിയായ ഗ്രന്ഥം.