(ജീവചരിത്രം)
എം.കെ.സാനു
കേരള സാഹിത്യ അക്കാദമി
മലയാള മനോരമയുടെ സ്ഥാപകനായ കണ്ടത്തില്‍ വര്‍ഗിസ് മാപ്പിളയ്ക്കുശേഷം മനോരമയെ ദീര്‍ഘകാലം നയിച്ച പത്രാധിപരായിരുന്ന കെ.സി മാമ്മന്‍ മാപ്പിളയെക്കുറിച്ച് പ്രൊഫ.എം.കെ.സാനു തയ്യാറാക്കിയ ജീവചരിത്ര ഗ്രന്ഥമാണ് ഇത്. ഇരുപതാംനൂറ്റാണ്ടിലെ കേരള സമൂഹത്തെ സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായിരുന്നു കെ.സി.മാമ്മന്‍ മാപ്പിള. വ്യവസായരംഗത്താണ് അദ്ദേഹത്തിന്റെ നാമം വളരെ ഉന്നതിയില്‍ പ്രകാശിക്കുന്നത്. എന്നാല്‍, നിവര്‍ത്തനപ്രക്ഷോഭത്തിലും ഉത്തരവാദപ്രക്ഷോഭത്തിലും അദ്ദേഹം പങ്കുകൊണ്ടിട്ടുണ്ട്. പത്രപ്രവര്‍ത്തനരംഗത്ത് അദ്ദേഹം ജനപ്രിയശൈലിയുടെ വക്താവായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. നിയമസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. വ്യക്തിബന്ധങ്ങള്‍ക്ക് വലിയ മൂല്യം നല്‍കിയ അദ്ദേഹം ജനാധിപത്യാദര്‍ശങ്ങളില്‍ ഊന്നി ജീവിച്ചു. കഠിനപ്രയത്‌നത്തിന്റെ ആള്‍രൂപമായി വര്‍ത്തിച്ച അദ്ദേഹം വലിയൊരു പത്രവ്യവസായ സാമ്രാജ്യത്തിന് അടിത്തറ പാകി. ബഹുമുഖവ്യക്തിത്വത്തിനുടമയായ കെ.സി.മാമ്മന്‍ മാപ്പിളയെപ്പറ്റി എല്ലാ അര്‍ത്ഥത്തിലും പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. അതിനുപകരിക്കുന്നതാണ് ഈ ജീവചരിത്ര കൃതി.