ഗോബരഹ
(നോവല്‍)
രമേശന്‍ മുല്ലശ്ശേരി
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം
മറക്കപ്പെട്ട ചരിത്രത്തെ-സത്യംപോലെ സ്വര്‍ണ്ണപ്പാത്രംകൊണ്ടു മറയ്ക്കപ്പെട്ട ചരിത്രത്തെ- നോവലിന്റെ ചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമമാണ് ഗോബരഹ.
ആമുഖത്തില്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു:
ചരിത്രം ചവറ്റുകുട്ടയിലേക്കു വലിച്ചെറിഞ്ഞുകളഞ്ഞ ചിലരുണ്ട്. ഇനിയൊരുയിര്‍പ്പുണ്ടാകാത്തവിധം തമസ്‌കരിക്കപ്പെട്ടു പോയവര്‍. അവരില്‍ ചിലരെയൊക്കെ കാലം വൈകിയാണെങ്കിലും കണ്ടെടുക്കും.
രാജാക്കന്മാര്‍ അരങ്ങുവാണ ഇന്ത്യന്‍ ക്രിക്കറ്റുകളിയുടെ ചരിത്രത്തില്‍ കാലം കറുത്ത ശവക്കച്ചകൊണ്ട് മൂടിയിട്ട ഒരാളുടെ ഓര്‍മ്മകളുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍സ്റ്റാറായിരുന്ന ദളിത് ക്രിക്കറ്റര്‍ പല്‍വാങ്കര്‍ ബാലു എന്ന ഇടംകൈയന്‍ സ്പിന്നറുടെ ഓര്‍മ്മകള്‍. ക്രിക്കറ്റും രാഷ്ട്രതന്ത്രവും ഒരുപോലെ സമന്വയിപ്പിച്ച ഒരു അപൂര്‍വ ജീവിതമായിരുന്നു ബാലുവിന്റേത്. മികച്ച കളിക്കാരനായിട്ടും ഏറെയൊന്നും അറിയപ്പെടാതെ പോയ ബാലുവിനെ A Corner of a Foreign Field എന്ന പുസ്തകത്തിലൂടെ ലോകത്തെ പരിചയപ്പെടുത്തിയത് പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ രാമചന്ദ്ര ഗുഹയാണ്.
പ്രശാന്ത് കിഡംബിയുടെ ക്രിക്കറ്റ് കണ്‍ട്രിയിലും ബാലുവിനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഈ നോവലെഴുതാന്‍ പ്രയോജനപ്പെട്ട മറ്റു പുസ്തകങ്ങള്‍ അരുന്ധതി റോയിയുടെ The Doctor and the Saint, മലയാളത്തിലേക്ക് ആര്‍.കെ. ബിജുരാജ് വിവര്‍ത്തനം ചെയ്ത ഡോ.ബി.ആര്‍. അംബേദ്കറുടെ Annihilation of Caste. അരുണ്‍ ഷൂറിയുടെ Worshipping False Gods, വൈ.ബി. സത്യ നാരായണയുടെ My Father Baliah എന്നിവയാണ്.
സ്മരിക്കേണ്ടവരായി ഇനിയുമുണ്ട് പലരും. തിരക്കുകള്‍ക്കിടയിലും നോവലിന് അതിമനോഹരമായ പഠനക്കുറിപ്പെഴുതിയ വിനില്‍ പോള്‍, തുടര്‍ച്ചയായ ലക്കങ്ങളില്‍ നോവല്‍ പ്രസിദ്ധീകരിച്ച ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചുവരുമ്പോള്‍ത്തന്നെ നോവല്‍ പുസ്തകരൂപത്തിലാക്കാന്‍ താത്പര്യം കാട്ടിയ എസ്.പി.സി. എസ്., ഗംഭീരമായ പുറംചട്ട തയ്യാറാക്കിയ സലിം റഹ്മാന്‍. ഗുരുസ്ഥാനീയരായ എം.പി. സുരേന്ദ്രന്‍, സി.പി. വിജയകൃഷ്ണന്‍, സുഹൃത്തുക്കളായ സുഭാഷ് ഒട്ടുംപുറം, പ്രിയരഞ്ജന്‍ പഴമഠം തുടങ്ങി പലരും.
Leave a Reply