ചുവരും ചിത്രവും
(ബാലസാഹിത്യം)
സുഭാഷ് വലവൂര്‍
ഫെമിന്ഗോ ബുക്സ് 2024
കേരളത്തിലെ ചുവര്‍ചിത്രങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവുപകരുന്നതിനും ആ വിഷയത്തില്‍ കൗതുകം ജനിപ്പിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ ബാലസാഹിത്യ ഗ്രന്ഥമാണ് ‘ചുവരും ചിത്രങ്ങളും’. ഒരര്‍ത്ഥത്തില്‍ പൈതൃകയാത്രയുടെ ഉപോല്പന്നമാണ് ഈ പുസ്തകം. കുട്ടികളും അദ്ധ്യാപകനും തമ്മിലെ സംഭാഷണ രൂപത്തില്‍ തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം ലളിതമായ ഭാഷയിലാണ് രചിച്ചിട്ടുള്ളത്. ചുവര് ചിത്രകലാസങ്കേതത്തെക്കുറിച്ച് പ്രാഥമിക അറിവ് നല്‍കുന്നതോടൊപ്പം ഇന്ന് അവശേഷിച്ചിട്ടുള്ള ചുവര്‍ചിത്ര സങ്കേതങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും, പ്രധാന ചിത്രങ്ങളെക്കുറിച്ച് ധാരണ നല്‍കുകയും ചെയ്യുന്നു. കേരളത്തിലെ ചുവര്‍ചിത്ര വിശകലനത്തില്‍ ശ്രദ്ധ പതിപ്പിക്കുകയും വിലപ്പെട്ട നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള ചരിത്രകാരന് ഡോ. എം.ജി.ശശിഭൂഷണ്‍ ആണ് അവതാരിക എഴുതിയിട്ടുള്ളത്.
Leave a Reply