(കാര്‍ട്ടൂണ്‍ കൃതി)
ജി.അരവിന്ദന്‍
ഡി.സി.ബുക്സ് 2024
ഇന്ത്യന്‍ കാര്‍ട്ടൂണിംഗിലെ മൗലികമായ ഗ്രാഫിക് നരേറ്റീവ് ആയ ജി.അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ സമ്പൂര്‍ണ പതിപ്പ്. മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍നിന്നും 200-ല്‍ അധികം കാര്‍ട്ടൂണ്‍ പേജുകള്‍. അരവിന്ദന്റെ ഓരോ സിനിമകളെയും കലയെയുംകുറിച്ച് വിവരിക്കുന്നു. അരവിന്ദനുമായുള്ള ദീര്‍ഘ സംഭാഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1961 ജനുവരി 22-ന് ആരംഭിച്ച്, 13 വര്‍ഷം തുടര്‍ച്ചയായി ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ച. ചെറിയ മനുഷ്യരും വലിയ ലോകവും ഇപ്പോള്‍ പൂര്‍ണരൂപത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. വളരുന്ന കാലവും അതിനനുസരിച്ച് വളരുന്ന കഥാപാത്രങ്ങളും കാര്‍ട്ടൂണുകളില്‍ ഉണ്ടായിരുന്നില്ല; മലയാളത്തിലെന്നല്ല, ലോകമെങ്ങും. അതിനാല്‍ത്തന്നെ 1964-ല്‍ കോമിക് കലാനിരൂപകനായ റിച്ചാര്‍ഡ് കൈല്‍ ഗ്രാഫിക് നോവല്‍ എന്ന് ഇതിന് പേരിടുകയും 1978-ല്‍ ന്യൂയോര്‍ക്കില്‍ വില്‍ ഐസ്‌നര്‍ അത് സാക്ഷാത്കരിക്കുകയും ചെയ്തു. ഇന്ത്യയിലെതന്നെ ആദ്യത്തെ ഗ്രാഫിക് നരേറ്റീവാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’.