(ഓര്‍മ്മക്കുറിപ്പുകള്‍)
കൃഷ്ണദാസ്
നിത്യസാക്ഷിയായ ദുബായ്പ്പുഴയുടെ തീരത്തിരുന്നുകൊണ്ട് ചരിത്രവും കാലവും അറബ് നാടുകളെ എങ്ങനെ മാറ്റിമറിച്ചു എന്ന് ഭയവിസ്മയങ്ങളോടെ അയവിറക്കുന്ന ഒരു സഞ്ചാരിയുടെ ദിനാന്ത്യക്കുറിപ്പുകളാണ് ദുബായ്പ്പുഴ.
ടി.പത്മനാഭന്‍ ഇങ്ങനെ പറയുന്നു: ദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയില്‍ അപൂര്‍വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളില്‍ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മകഥാഖ്യാനത്തെയാണ് ഇതെന്നെ ഓര്‍മ്മിപ്പിച്ചത്. ഡോ. വി. രാജകൃഷ്ണന്‍: ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഓജസ്സാര്‍ന്നതുമായ വിവരണമാണ് ദുബായ്പ്പുഴ.