(കവിത)
സിന്ധു കെ.വി
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം 2024

സിന്ധു കെ.വിയുടെ കവിതകളുടെ സമാഹാരം. ആമുഖത്തില്‍ സിന്ധു ഇങ്ങനെ എഴുതുന്നു:” അതുകൊണ്ടാണ് ഞാന്‍ സമയത്തെക്കുറിച്ചു പറയുന്നത്. ഒരു കാര്യം ഓരോരുത്തരും അനുഭവിക്കുന്നത്, പറയുന്നത്, കേള്‍ക്കുന്നത് എത്ര വ്യത്യസ്തമായ സമയങ്ങളിലാണ്. ഒരേകാര്യം തന്നെ എത്ര വ്യത്യസ്ത രീതിയിലാണ് ആളുകള്‍ അനുഭവിക്കുന്നത്. ഒരാളുടെ ജീവിതമെന്നു പറയുന്നത് അയാള്‍ സമയത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നാണെന്നുവരുന്നു. സമയത്തിന്റെ ചെറുചെറു ചീളുകള്‍ക്കുതന്നെ എത്രയെത്ര അടരുകളാണെന്ന് അദ്ഭുതം തോന്നിയിട്ടുണ്ട്. പലതായ ഇടങ്ങളെ, ആളുകളെ, അവരുടെ നേരങ്ങളെ ചേര്‍ത്തുവയ്ക്കുന്നതിനുള്ള ശ്രമമാണ് ‘നിറയെ നാരുകളുള്ള നേരങ്ങള്‍.