നേതാജി: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഇതിഹാസപുരുഷന്‍
(ജീവചരിത്രം)
പ്രൊഫ. പൊന്നറ സരസ്വതി
സപര്യ പബ്ലിക്കേഷന്‍സ് 2013
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവചരിത്ര കൃതിയാണിത്. ആമുഖത്തില്‍ ഗ്രന്ഥകര്‍ത്രി ഇങ്ങനെ എഴുതുന്നു:
ഭാരതത്തിലെ സ്വാതന്ത്ര്യസമരം അഹിംസാധിഷ്ഠിതമായിരുന്നു എന്നാണ് പൊതുവേയുള്ള വിശ്വാസം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സഹനസമരം അക്രമരഹിതമായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എന്നാല്‍, ഇന്ത്യയിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന് മറ്റൊരുമുഖം കൂടിയുണ്ട്. അസംഖ്യം ദേശസ്‌നേഹി കള്‍ ആയുധമെടുത്ത് അടരാടി ജീവന്‍ ബലിയര്‍പ്പിച്ച രക്തരൂഷിതമായ ഒരു സമാന്തരമുഖം. ദുരൂഹമായ കാരണങ്ങളാല്‍ തമസ്‌ക്കരിക്കപ്പെട്ടുപോയ ആ സമരത്തിന്റെ നായകനാണ് ‘നേതാജി സുഭാഷ് ചന്ദ്രബോസ്’.
‘സ്വര്‍ഗീയ സര്‍വ്വീസ്’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ഐ.സി.എസ്. ഉപേക്ഷിച്ച് ജന്മഭൂമിയുടെ വിമോചനത്തിനുവേണ്ടി കഠിനയാതനകള്‍ സ്വയംവരിച്ച ധീരദേശാഭിമാനിയാണ് നേതാജി. ബ്രിട്ടീഷ് സാമ്രാജ്യശക്തിയെ എതിര്‍ക്കാന്‍ തുനിഞ്ഞ അദ്ദേഹത്തിന് വര്‍ഷങ്ങളോളം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ജയിലുകളില്‍ നിഷ്ഠുര പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു. ഇരുമ്പഴികളില്‍നിന്ന് താല്‍ക്കാലികമോചനം ലഭിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ഇന്ത്യവിട്ടുപോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ച് ജര്‍മ്മനിയിലെത്തി ഹിറ്റ്‌ലറുമായി കൂടിക്കാഴ്ച നടത്തിയ നേതാജി ബര്‍ളിന്‍ കേന്ദ്രമാക്കി ഇന്ത്യന്‍ സ്വാതന്ത്യപ്രക്ഷോഭം ആരംഭിച്ചു. പിന്നീട് അദ്ദേഹം ദക്ഷിണ പൂര്‍വ്വേഷ്യയില്‍ ആസ്ഥാനമുറപ്പിച്ച് സമരം പൂര്‍വ്വാധികം ശക്തമാക്കി. ജപ്പാന്‍, സിംഗപ്പൂര്‍, ബര്‍മ്മ തുടങ്ങിയ വിദൂരദേശ ങ്ങളില്‍ ലക്ഷക്കണക്കിന് സൈനികരെ സംഘടിപ്പിച്ച് സായുധസമരം നയിക്കുകയും, വിദേശത്ത് ഒരു സ്വതന്ത്രഭാരത ഗവണ്‍മെന്റ് സ്ഥാപിച്ച് മാതൃകാഭരണം നടത്തുകയും ചെയ്ത നേതാജി ഭാരതാംബയ്ക്കു വേണ്ടി സര്‍വ്വവും സമര്‍പ്പിച്ച വീരസന്താനമാണ്. അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനാണ് ഈ പുസ്തകത്തില്‍ ശ്രമിച്ചിട്ടുള്ളത്. ആ ലക്ഷ്യം സഫലമാകുമെന്ന പ്രതീക്ഷയോടുകൂടി ഇത് ദേശസ്‌നേഹികള്‍ക്ക് സമര്‍പ്പി ക്കുന്നു.
Leave a Reply