പാതിരാവും പകല്‍വെളിച്ചവും
(നോവല്‍)
എം.ടി.വാസുദേവന്‍ നായര്‍
ഡി.സി ബുക്‌സ് 2023
മനസ്സിനെ തൊട്ടുണര്‍ത്തുന്ന ജീവിതയാഥാര്‍ത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്‌കാരമാണ് ഈ നോവല്‍.
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി ‘പെയച്ച പെണ്ണും’ കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സില്‍ കാതോര്‍ത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വര്‍ഷങ്ങള്‍… അറിയപ്പെടാത്ത ബാപ്പ. അയാള്‍ കണ്ണില്‍ ഇരുട്ടുമായി വന്നു. ചെറുപ്പത്തില്‍ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തല്‍! ഓര്‍ത്തപ്പോള്‍ നടുങ്ങിപ്പോയി. കൈയില്‍ എരിയുന്ന ചൂട്ടുംപിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണില്‍നിന്നു മായുന്നില്ല. ഒരു തകര്‍ന്ന ഹൃദയത്തിന്റെ നുറുങ്ങുകളില്‍ അവന്‍ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യര്‍ത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യന്‍ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു.
Leave a Reply