(കഥകള്‍)
മനോജ് വെങ്ങോല
മാതൃഭൂമി 2024
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെരുമ്പാവൂര്‍ യാത്രിനിവാസ് ഉള്‍പ്പെടെ സ്ലീപ്പിങ് സിംഫണി, അവനൊരുവന്‍, കുറ്റവും ശിക്ഷയും, വാക്ക്, വരയാടുകള്‍, അന്നത്തെ നമ്മളെക്കുറിച്ച് വ്യാകരണത്തെറ്റുള്ള ഒരേകദേശ വിവരണം, വിപരീതക്രിയകള്‍ തുടങ്ങി ഒന്‍പതു കഥകള്‍ അടങ്ങുന്ന മനോജ് വെങ്ങോലയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
വിനോദ് കൃഷ്ണ ഇതേപ്പറ്റി എഴുതുന്നു: സിസ്റ്റം എന്ന ജയിലിനുള്ളില്‍ അകപ്പെട്ട, നെഞ്ചിനുള്ളില്‍ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിന്റെ കഥകളിലെ ചിറകുള്ള മനുഷ്യര്‍. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യര്‍ കലഹിക്കുന്നത് ഈ സിസ്റ്റത്തോടാണ്. മനുഷ്യര്‍ക്ക് ഭ്രാന്തുണ്ടാക്കുന്ന ഒരു കെട്ടിടമായി ഇതിലെ കോടതികള്‍ നിലകൊള്ളുമ്പോള്‍, സ്വാതന്ത്യം ആര്‍ക്കുവേണം എന്ന ബഷീറിയന്‍ കഥാപാത്രത്തിന്റെ നിസ്സഹായത നമുക്ക് ഓര്‍മ്മവരും… സ്‌നേഹത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന സങ്കടങ്ങളാണ് മനോജ് വെങ്ങോലയുടെ കഥകള്‍.