മൂന്നു പതിപ്പ്.
‘ഓം’ അഥവാ പ്രണവം എന്നതിനെ ഒഴിവാക്കിയാല്‍ ഭാരതീയരുടെ ആദ്ധ്യാത്മികതയുടെ ജീവന്‍ നഷ്ടപ്പെട്ടതിന് തുല്യമായി. ‘ഓം’ ഇല്ലാത്ത ഒരു മന്ത്രമോ ധ്യാനമോ ഭാരതത്തിലെ ആദ്ധ്യാത്മികതയിലില്ല. ‘ ഓം’ ഈശ്വരന്റെ വാചകമാണെന്ന് ‘യോഗസൂത്ര’ത്തില്‍ പതഞ്ജലി മഹര്‍ഷി പറയുന്നു. ‘ ഓം’ എന്ന അക്ഷരം തന്നെയാണ് സര്‍വ്വവും എന്ന് മുണ്ടകോപനിഷത്ത് അവകാശപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓങ്കാരത്തെ വിവരിക്കുകയും ചെയ്യുന്നു. അതൊരു ധ്യാനമന്ത്രമാണ്. ഉപാസനാ വിഗ്രഹവുമാണ്. അനുജ്ഞാ വാചകവുമാണ്. ഈ ഒരക്ഷരത്തിന് ഇത്ര അര്‍ത്ഥവത്താകാന്‍ സാധിച്ചതെങ്ങനെയെന്ന് വിവരിക്കുന്നു ഈ കൃതിയില്‍.
നാരായണഗുരുകുലം