(പഠനം)
ഡോ.പി.സക്കീര്‍ ഹുസൈന്‍
ഐ.പി.എച്ച്. ബുക്‌സ് 2022

ഇസ്ലാമിക സംസ്‌കാരത്തിന്റെ പ്രഭവസ്ഥാനവും പ്രാപ്യസ്ഥാനവുമായ മദീനയുടെ യഥാര്‍ഥനിലയും വിലയും അനാവ്യതമാക്കുന്ന അക്കാദമിക പഠനം. ചരിത്രത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി ഉയിര്‍കൊണ്ട ഇസ്ലാമിക നാഗരികതകളുടെ മൂലബിന്ദുവായ മദീനയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഉത്തമ പുസ്തകം. കേരളീയ മുസ്ലിം പാരമ്പര്യ-സാംസ്‌കാരിക പഠനമേഖലയില്‍ സാരവത്തായ സംഭാവന നല്‍കിയ ശ്രദ്ധേയനായ യുവഗവേഷകന്‍, ഡോ.പി സക്കീര്‍ ഹുസൈന്റെ, തിരുനബിയുടെ മദീനയെക്കുറിച്ചുള്ള സാമൂഹ്യശാസ്ത്ര പഠനം.