(പഠനം)
പി.ശ്യാമള
മാതൃഭൂമി ബുക്‌സ് 2020
ആയിരം വര്‍ഷങ്ങളുടെ അടിച്ചമര്‍ത്തലും അയിത്താചരണവും മൂലം താഴേക്ക്, പിന്നെയും താഴേക്ക് നിപതിച്ചുകൊണ്ടിരുന്ന കേരളത്തിലെ സാമാന്യജനതയുടെ ജീവിതധാരയെക്കുറിച്ചുള്ള പഠനം.
ക്രിസ്തുവര്‍ഷം ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലെ കേരളക്കരയെക്കുറിച്ച് സംഘംകൃതികളില്‍നിന്ന് നാം മനസ്സിലാക്കുന്നു. അവയില്‍ പരാമര്‍ശിക്കപ്പെടുന്ന സാമൂഹികസാഹചര്യങ്ങള്‍ ലഭ്യമായ വൈദേശികരേഖകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്നുമുണ്ട്. ക്രി. ഒമ്പതാം ശതകം മുതല്‍ പന്ത്രണ്ടാം ശതകംവരെയുള്ള കാര്യങ്ങളെക്കുറിച്ച് ശാസനങ്ങളും ക്ഷേത്രരേഖകളും ചില വിവരങ്ങള്‍ നല്കുന്നുണ്ട്. ഇതിനു രണ്ടിനുമിടയിലുള്ള കാലഘട്ടം കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളാണ്.