(ജീവിതവീക്ഷണം)
എം.കെ.ഗാന്ധി
പരിഭാഷ : സിസിലി
മാതൃഭൂമി ബുക്‌സ് 2023
ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്ക് സുപ്രധാനമായ സ്ഥാനം നല്‍കിയ മഹാത്മാവാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധി. പ്രാര്‍ത്ഥന സ്വയംശുദ്ധീകരണത്തിനും ആത്മശിക്ഷണത്തിനുമുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന്. ജനതയെ പരസ്പരം ബന്ധിപ്പിക്കുവാനും അവരില്‍ സാമൂഹികബോധവും മൈത്രിയും വളര്‍ത്താനുമുള്ള മാര്‍ഗവും പ്രാര്‍ത്ഥനയാണെന്ന് അദ്ദേഹം വിശ്വസിച്ചു. പൊതുജീവിതത്തിന് മതത്തിന്റെയും ആത്മീയതയുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് പ്രാര്‍ത്ഥനയുടെ സാരത്തെ അദ്ദേഹം വ്യാപിപ്പിച്ചു. ഗാന്ധി എഴുതിയിട്ടുള്ള കത്തുകളും ലഘുലേഖനങ്ങളും ഗ്രന്ഥഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ പുസ്തകം. പ്രാര്‍ത്ഥനയുടെ സാംഗത്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്തകളും വീക്ഷണങ്ങളും പ്രാര്‍ത്ഥനയുടെ പൊരുളും പ്രയോഗവുമെല്ലാം വ്യക്തമാക്കുന്നതാണ് ഈ പുസ്തകം.